---
title: "തലശേരിയിൽ പിടിച്ചു മാറ്റുന്നതിനിടയിൽ വയോധികനായ നാടോടി  കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിച്ചു ; കടയുടമകളായ മുഴപ്പിലങ്ങാട്, പെരിങ്ങാടി സ്വദേശികൾ അറസ്റ്റിൽ"
english_title: "An elderly nomad died after falling from a building while being forcibly removed in Thalassery; shop owners from Muzhappilangad and Peringadi have been arrested."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/371238/An elderly nomad died after falling from a building while being forcibly removed in Thalassery; shop owners from Muzhappilangad and Peringadi have been arrested."
published_at: "2026-07-08T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e43a1630e3_1001314566.jpg"
keywords: []
---

# തലശേരിയിൽ പിടിച്ചു മാറ്റുന്നതിനിടയിൽ വയോധികനായ നാടോടി  കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിച്ചു ; കടയുടമകളായ മുഴപ്പിലങ്ങാട്, പെരിങ്ങാടി സ്വദേശികൾ അറസ്റ്റിൽ

> **Lead Summary:** തലശേരിയിൽ പിടിച്ചു മാറ്റുന്നതിനിടയിൽ വയോധികനായ നാടോടി കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിച്ചു ; കടയുടമകളായ മുഴപ്പിലങ്ങാട്, പെരിങ്ങാടി സ്വദേശികൾ അറസ്റ്റിൽ

## Article Content

തലശേരിയിൽ പിടിച്ചു മാറ്റുന്നതിനിടയിൽ വയോധികനായ നാടോടി കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിച്ചു ; കടയുടമകളായ മുഴപ്പിലങ്ങാട്, പെരിങ്ങാടി സ്വദേശികൾ അറസ്റ്റിൽ

പിടിച്ചു മാറ്റുന്നതിനിടയിൽ വയോധികനായ നാടോടി കെട്ടിടമുകളിൽ നിന്നും തെന്നി താഴെ വീണ് മരിച്ചു. പുഴാതിപള്ളിക്കുന്നിൽ താമസക്കാരനായ രാജനാ (56) ണ് മരണപ്പെട്ടത്. ഇയാൾ തലശേരിയിലെ ചില സ്ഥാപനത്തിൽ സെക്യൂരിറ്റി  ജോലിയും ചെയ്യാറുണ്ടത്രെ.

ലോഗൻസ്  റോഡിലെ പഴയ മിനർവ്വ ലോഡ്ജിനടുത്ത കെട്ടിടത്തിന്റെ ഒന്നാം നിലയിൽ രാവിലെയാണ് ആകസ്മികമായ സംഭവം നടന്നത്. പതിവായി കെട്ടിടമുകളിൽ കിടന്നുറങ്ങി, സമീപത്ത് തന്നെ വിസർജിച്ചു മലിനമാക്കുന്ന രാജനെ, കെട്ടിടത്തിലെ കടയുടമകളായ  രണ്ട് പേർ ചേർന്ന് ബലമായി താഴെ ഇറക്കുന്നതിനിടയിൽ, ഇയാൾ തെന്നിവീണ് പരിക്കേറ്റുവെന്നും ചികിത്സക്കിടയിൽ ആശുപത്രിയിൽ മരണപ്പെട്ടുവെന്നുമാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് വടകര ചാത്തൻകോട്ട് നടതോട്ടിൽ പാലത്തെ മരുത്തോലിൽ ആൽവിൻ ജയിംസിന്റെ പരാതിയിൽ തലശേരി പോലീസ് കേസെടുത്ത ശേഷം രണ്ട് പേരെ അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് സ്വദേശി ആയിഷ മൻസിലിൽ കെ. അമീർ (45), പെരിങ്ങാടിയിലെ ശ്രീനിധിയിൽ പ്രകാശൻ (46) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും തലശ്ശേരി കോടതി റിമാന്റ് ചെയ്ത് ജയിലിലടച്ചു. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. കെട്ടിടമുകളിൽ നിന്നും വീണ് പരിക്കേറ്റ രാജനെ ഉടൻ തലശേരി ജനറൽ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലശ്ശേരി എസ്.ഐ. അശോകൻ പാലോറാനാണ് അന്വേഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/371238/An elderly nomad died after falling from a building while being forcibly removed in Thalassery; shop owners from Muzhappilangad and Peringadi have been arrested.)